സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. മൂന്നിലൊന്നു ജീവനക്കാരുമായി ഏഴു ജില്ലകളിലാണ് കോടതികൾ തുറക്കുന്നത്. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്.

ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിക്കുക. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻസോണിൽ. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്.

അതേസമയം, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും. എന്നാൽ റെഡ് സോണിലെ നാലു ജില്ലകളിൽ കോടതികൾ തുറക്കില്ല.

Story Highlights- court, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top