രാജ്യത്ത് കൊവിഡ് ബാധിതർ 17,600 കടന്നു; മരണം 559

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. 559 പേർക്കാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,842 പേർ രോഗമുക്തി നേടി.

ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചത്തെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലും മധ്യപ്രദേശിലും എഴുപതിൽ അധികം പേർക്കാണ് രോഗം കണ്ടെത്തിയത്.

അതേസമയം, രാജ്യത്തെ തീവ്ര കൊവിഡ് മേഖലകൾ കേന്ദ്ര നിരീക്ഷണ സംഘം ഇന്ന് സന്ദർശിച്ചേക്കും. കൊവിഡ് ബാധ രൂക്ഷമായ മേഖലകളിലായിരിക്കും സംഘമെത്തുക. കൊവിഡ് കേസുകളും മരണവും രൂക്ഷമായ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, മധ്യപ്രദേശിലെ ഇൻഡോർ, രാജസ്ഥാനിലെ ജയ്പൂർ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രസംഘത്തെ വീതമാണ് നിയോഗിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top