Advertisement

സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം നിർത്തിവച്ചു; വിതരണം പുനരാരംഭിക്കുക ഏപ്രിൽ 27 മുതൽ

April 21, 2020
1 minute Read

സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം നിർത്തിവച്ചു. ഈ മാസം 27 മുതൽ കിറ്റുകളുടെ വിതരണം പുനരാരംഭിക്കാനാണ് തീരുമാനം. കേന്ദ്രം പ്രഖ്യാപിച്ച സൗജന്യറേഷൻ നൽകുന്നതിനാൽ സ്ഥല പരിമതി പ്രശ്‌നമാണ് കിറ്റ് വിതരണം നിർത്തിവയ്ക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.

ഏപ്രിൽ 27 മുതൽ മേയ് 7 വരെ പിങ്ക് കാർഡുടമകൾക്ക് കിറ്റ് നൽകും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്കും ബാക്കി കാർഡുടമകൾക്കും കിറ്റ് നൽകുന്നത് വൈകും. നീല, വെള്ള കാർഡുടമകൾക്ക് മേയ് എട്ട് മുതലാണ് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്നത്.

പ്രധാനമന്ത്രി ഗ്രാമീൺ കൗശൽ യോജന പദ്ധതി വഴിയുള്ള സൗജന്യ അരിവിതരണം ഏപ്രിൽ 26ന് പൂർത്തിയാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരിവീതമാണ് ലഭിക്കുക. ഏപ്രിൽ 22 മുതൽ 26 വരെയുള്ള തിയതികളിൽ യഥാക്രമം 1,2,3,4,5,6,7,8,9,0 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ റേഷൻ വാങ്ങാൻ എത്തണം.

Story Highlights- ration shop,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top