Advertisement

അടിയന്തരഘട്ടങ്ങളിൽ കോടതിയാവശ്യങ്ങൾക്ക് അഭിഭാഷകരെ യാത്ര ചെയ്യാൻ അനുവദിക്കണം; ഹർജി നൽകി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ

April 21, 2020
1 minute Read
KERALA HIGHCOURT

അടിയന്തരഘട്ടങ്ങളിൽ കോടതിയാവശ്യങ്ങൾക്ക് അഭിഭാഷകരെ യാത്ര ചെയ്യാൻ അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഹർജി നൽകിയത്. വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിനോട് അഭിപ്രായം തേടി.

ഓൺലൈനായി കേസുകളിൽ ഹാജരാകുന്നതിന് ഇ-ഫയലിംഗ് നടത്തണമെങ്കിൽ ഓഫീസിലെത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഉന്നയിച്ചത്. അതിനാൽ അടിയന്തരഘട്ടങ്ങളിൽ കോടതിയാവശ്യങ്ങൾക്ക് അഭിഭാഷകരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നും കേന്ദ്രസർക്കാരാണ് മാർഗനിർദേശങ്ങൾ നിശ്ചയിക്കുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ എന്ത് തീരുമാനിച്ചാലും നടപ്പിലാക്കുമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. ഇതോടെ നീതി നടപ്പാക്കുക അത്യാവശ്യമെന്നും അതിന് അഭിഭാഷകർ വേണമെന്നും വ്യക്തമാക്കിയ കോടതി വിഷയത്തിൽ കേന്ദ്രസർക്കാരിനോട് അഭിപ്രായം തേടി.

അതേസമയം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറന്നു. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിച്ചത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും. എന്നാൽ റെഡ് സോണിലെ നാലു ജില്ലകളിൽ കോടതികൾ തുറക്കില്ല.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top