അതിർത്തികൾ അടയ്ക്കും; പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീൻ ചെയ്യും; കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്

കണ്ണൂരിൽ ട്രിപ്പിൾ ലോക്ക്ഡൗണില്ല. ജില്ലയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്.ഐ. ജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കണ്ണൂർ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ്പിമാർക്ക് നൽകി.കണ്ണൂർ സബ് ഡിവിഷന്റെ ചുമതലജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കുംതളിപ്പറമ്പിൽ നവനീത് ശർമയ്ക്കും ചുമതല നൽകി.അരവിന്ദ് സുകുമാറിനാണ്തലശ്ശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല.വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ പൂർണ്ണമായും അടയ്ക്കും. പരിശോധന കർശനമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും തീരുമാനിച്ചു.അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീൻ ചെയ്യും.കച്ചവട സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ടാകും.നിർദേശം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലയിൽ ആറ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചമാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേർ ദുബൈയിൽ നിന്ന് വന്നവരാണ്. പെരളശ്ശേരി സ്വദേശിനിക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി. ദുബൈയിൽ നിന്നെത്തിയവർക്ക് ഒരു മാസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
മാർച്ച് 19ന് ഐഎക്‌സ് 346 വിമാനത്തിൽ കരിപ്പൂർ വഴിയാണ് മാടായി സ്വദേശിയായ 22കാരൻ നാട്ടിലെത്തിയത്. ഇരിവേരി സ്വദേശിയായ 25കാരൻ മാർച്ച് 20ന് ഇകെ 532 വിമാനത്തിൽ നെടുമ്പാശേരി വഴിയെത്തി. ബാക്കി മൂന്നു പേരും മാർച്ച് 22ന് നാട്ടിലെത്തിയവരാണ്. ഇവരിൽ വേളാപുരം സ്വദേശി 36കാരൻ ദുബൈയിൽ നിന്ന് ഇകെ 568 വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് ഇൻഡിഗോ വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തി. ചെറുവാഞ്ചേരി സ്വദേശി 27കാരനും കുന്നോത്ത് പറമ്പ് സ്വദേശിയായ 27കാരനും അബൂദാബിയിൽ നിന്നുള്ള ഇവൈ 254 വിമാനത്തിൽ കരിപ്പൂർ വഴിയാണ് നാട്ടിലെത്തിയത്. പെരളശ്ശേരി സ്വദേശിയായ 34കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതിൽ 42 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 5133 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 401 സാംപിളുകളുടെ ഫലം ലഭിക്കാനുമുണ്ട്.
Story Highlights- lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here