Advertisement

ലഭിക്കുന്നത് തെറ്റായ പരിശോധനാ ഫലം; റാപിഡ് ടെസ്റ്റ് പരിശോധന നിർത്തിവച്ച് രാജസ്ഥാൻ

April 21, 2020
1 minute Read

റാപിഡ് ടെസ്റ്റ് പരിശോധന നിർത്തിവച്ച് രാജസ്ഥാൻ. തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റ് പരിശോധന നിർത്തിവച്ചിരിക്കുന്നത്. ഐസിഎംആറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

5.4% കൃത്യതയാർന്ന ഫലം മാത്രമാണ് കിറ്റ് നൽകുന്നതെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഖു ശർമ പറയുന്നു. സവായ് മൻ സിംഗ് ആശുപത്രിയിൽ രൂപീകരിച്ച ആരോഗ്യ രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്.

Read Also : രാജ്യത്ത് കൊവിഡ് മരണം 590 ആയി; രോഗബാധിതർ 18,000 കടന്നു

168 സാമ്പിളുകളാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയത്. ഇതിൽ കൊവിഡ് പോസിറ്റീവായ രോഗികളുടെ സാമ്പിളുകളും പരിശോധിച്ചിരുന്നു. പിസിആർ ടെസ്റ്റ് വഴി കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞ സാമ്പിളുകൾ എന്നാൽ റാപ്പിഡ് ടെസ്റ്റ് കിറ്റ് വഴി പരിശോധിച്ചപ്പോൾ നെഗറ്റീവാണ് കാണിച്ചത്.

സമിതിയുടെ നിർദേശ പ്രകാരം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവച്ചുവെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ഐസിഎംആറിന് വിവരം കൈമാറിയിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്ത് നിൽക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജസ്ഥാനിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള സ്രവ പരിശോധന ആരംഭിച്ചത്.

Story highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top