മിസ്ഡ് കോളിലൂടെ പരാതികൾ അറിയിക്കാനുള്ള സംവിധാനവുമായി മന്ത്രി എ കെ ബാലൻ

ലോക്ക്ഡൗൺ കാലത്ത് പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രി എ കെ ബാലനെ നേരിട്ട് അറിയിക്കാം. പരാതികൾ അറിയിക്കാൻ 9020213000 എന്ന നമ്പരിലേക്ക് കേവലം ഒരു മിസ്ഡ് കോൾ ചെയ്യുക മാത്രമാണ് വേണ്ടത്.
കോൾ ചെയ്താലുടൻ ഒരു ബെല്ലോടു കൂടി കോൾ കട്ടാവുകയും ആ മൊബൈൽ നമ്പരിലേക്ക് പരാതി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് എസ്എംഎസ് വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, ബന്ധപ്പെട്ട ഓഫീസിൽ നിന്നും പരാതിക്കാരനെ ഫോണിൽ വിളിക്കുന്നതുമാണ്.
പരാതികൾ നൽകാൻ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളുടെ സൗകര്യം നേരത്തെതന്നെ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പരാതികൾ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഗൂഗിൾ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളിൽ നിന്നും ഓൺലൈനായി അയക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. പരാതി ലഭിച്ചാൽ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പരാതി അയക്കുന്ന ആളുടെ പേര്, മേൽവിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങൾ, അനുബന്ധ രേഖകൾ, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നീ വിവരങ്ങളും ഗൂഗിൾ ഫോമിൽ ഓൺലൈനായി നൽകണം.
Story Highlights: coronavirus, ak balan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here