കഞ്ചാവിനായി കാട്ടിലൂടെ നടന്ന് തമിഴ്‌നാട്ടിലെത്താൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ

കഞ്ചാവിനായി കാട്ടിലൂടെ നടന്ന് തമിഴ്‌നാട്ടിലെത്താൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികളായ യുവാക്കളെയാണ് കഞ്ചാവിനായി അതി സാഹസം കാട്ടിയതിനെ തുടർന്ന് പിടികൂടിയത്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുത്തു.
തൊടുപുഴയിൽ നിന്നും നടന്ന് കാട്ടു വഴികളൂടെ തമിഴ്നാട്ടിലെ കമ്പത്ത് എത്തി അവിടെ നിന്നും കഞ്ചാവ് വാങ്ങിക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യം. തിങ്കളാഴ്ച്ച പുലർച്ചയോടെ രണ്ടു യുവാക്കളും ബൈക്കിൽ തൊടുപുഴയിൽ നിന്നും തണ്ണിപ്പാറയിലെത്തി. തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള കാട്ടിൽ ബൈക്ക് ഒളിപ്പിച്ച. അവിടെ നിന്നും തമിഴ്നാടിന്റെ ഭാഗമായ കാട്ടിലൂടെ നടന്ന് കമ്പത്ത് എത്താനായിരുന്നു പദ്ധതി.
എന്നാൽ, പട്രോളിംഗ് നടത്തുന്നതിനിടയിൽ കമ്പംമെട്ട് പൊലീസിന്റെ ശ്രദ്ധയിൽ യുവാക്കൾ ഒളിപ്പിച്ച ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതോടെ സർക്കിൾ ഇൻസ്പെക്ടർ ജി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാട്ടിലൂടെ നടന്നു പോകുന്ന യുവാക്കളെ കണ്ടെത്തിയത്. ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതോടെ കഞ്ചാവ് വാങ്ങാൻ പോവുകയായിരുന്നുവെന്ന് യുവാക്കൾ സമ്മതിച്ചു. യുവാക്കൾക്കെതിരേ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുത്തശേഷം ജാമ്യത്തിൽ വിട്ടു.
Story highlight: Youths trying to enter Tamil Nadu for cannabis were arrested by the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here