Advertisement

‘എത്രയും പെട്ടെന്ന് വീണാ ജോർജിന്റെ രാജി എഴുതി വാങ്ങി, അവരെ വാർത്തവായിക്കാൻ പറഞ്ഞയക്കുക’; കെ.മുരളീധരൻ

June 30, 2025
Google News 1 minute Read

മന്ത്രി വീണാജോർജിനെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. സിസ്റ്റത്തിന്റെ തകരാർ എന്ന് പറയുന്നു, സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് അതത് വകുപ്പാണ്.

എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി, ചാനലിൽ വാർത്ത വായിക്കാൻ ആയക്കണം. മുഖ്യമന്ത്രിക്കും ഒന്നിനെയും നിയന്ത്രിക്കാൻ ആകുന്നില്ല. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളേജിലേക്ക് അല്ല. അമേരിക്കയിലേക്കാണ്. ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യൻ നാടു റോഡിൽ നിൽക്കുന്നതാണ് സർക്കാരിൻറെ അവസ്ഥയെന്നും മുരളീധരൻ വിമർശിച്ചു.

ഓരോ തിരഞ്ഞെടുപ്പിലും ജനം വിധി എഴുതിക്കൊണ്ടിരിക്കുന്നു. ഇനി എട്ടുമാസമാണുള്ളത്. ആ എട്ടുമാസം നിങ്ങൾ ആരെയൊക്കെ കൊല്ലും. വീണ ജോർജ് മന്ത്രിയായി എന്ന് കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി.വീണ ജോർജിന്റെ രാജി എഴുതി വാങ്ങണം.അവരെ എത്രയും പെട്ടെന്ന് വാർത്ത വായിക്കാൻ വിടണം.

മേജർ ക്യാപ്റ്റൻ വിളികൾക്കെതിരെ യുത്ത് കോൺഗ്രസ്‌ വിമർശനത്തിൽ അദ്ദേഹം മറുപടി നൽകി. ഞാനൊരു പട്ടാളക്കാരനായിരുന്നത് കൊണ്ട് അഭിപ്രായം പറയുന്നില്ലെന്നും കെ മുരളിധരൻ വ്യക്തമാക്കി.

Story Highlights : k muraleedharan against veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here