Advertisement

‘മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം’; വേദിയില്‍ ഏറ്റുമുട്ടി മന്ത്രി വീണാ ജോര്‍ജും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സനും

3 hours ago
Google News 3 minutes Read
clash between Minister Veena George and Manjeri Municipality Chairperson

മലപ്പുറത്ത് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടികളില്‍ പ്രതിഷേധം. മഞ്ചേരിയില്‍ മന്ത്രിയും നഗരസഭ ചെയര്‍പേഴ്‌സണും തമ്മില്‍ വേദിയില്‍ വാക്ക് തര്‍ക്കമുണ്ടായി. മഞ്ചേരി ജനറല്‍ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. യുഎ ലത്തീഫ് എംഎല്‍എയാണ് ജനറല്‍ ആശുപത്രി വിഷയം വേദിയില്‍ ഉയര്‍ത്തിയത്. ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മന്ത്രി വീണ ജോര്‍ജ് വീണ്ടും മൈക്കിന് അരികിലെത്തി 2016 ല്‍ തന്നെ മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭയ്ക്ക് കൈമാറി എന്നും ഉത്തരവുണ്ടെന്നും എംഎല്‍എക്ക് മറുപടി നല്‍കി. (clash between Minister Veena George and Manjeri Municipality Chairperson)

ഉടനടി മന്ത്രി പറഞ്ഞത് വാസ്തവിരുദ്ധമായ കാര്യമന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. എം സുബൈദ മന്ത്രിക്ക് അരികിലെത്തി വിളിച്ചു പറഞ്ഞു. മറ്റ് നേതാക്കളും ചേരിതിരിഞ്ഞു മറുപടി നല്‍കിയ ശേഷമാണ് തര്‍ക്കം അവസാനിച്ചത്.

Read Also: മിന്‍താ ദേവി- വയസ്: 124, നോട്ട് ഔട്ട്; ബിഹാറിലെ ഒരു സ്ത്രീ കോണ്‍ഗ്രസിന്റെ ‘വോട്ട് ചോരി’ പ്രക്ഷോഭത്തിന്റെ മുഖമായതെങ്ങനെ?

ഇതോടൊപ്പം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ സംസാരിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോ ഹാരിസിന് പിന്തുണ അര്‍പ്പിച്ചു പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിപാടിക്കിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധിച്ചത്.

Story Highlights : clash between Minister Veena George and Manjeri Municipality Chairperson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here