Advertisement

കൊവിഡ് വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നല്ല : ലോകാരോഗ്യ സംഘടന

April 22, 2020
1 minute Read

കൊവിഡ് വൈറസിൻറെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന. വവ്വാലിൽ നിന്നാകും രോഗവ്യപനമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വൈറസിന് പ്രകൃതിദത്ത ഉറവിടമുണ്ടെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടന വക്താവ് ഫെഡെല ചൈബ് വ്യക്തമാക്കി. ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഫെഡെല ചൈബ് പറഞ്ഞു. എന്നാൽ കൊറോണയുടെ വ്യാപനമുണ്ടായത് ചൈനീസ് ലബോറട്ടറിയിൽ നിന്നാണെന്ന നിഗമനത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും.

Read Also : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ബ്രിട്ടണിൽ ഇന്നലെ മാത്രം 828 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ഇറ്റലി,സ്‌പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ മരണനിരക്ക് കുറയുന്നുണ്ട്. ഇറ്റലിയിൽ 534 പേരാണ് ഇന്നലെ മരിച്ചത്. സ്‌പെയിനിൽ 430ഉം, ഫ്രാൻസിൽ 531പേർക്കും ഇന്നലെ കൊവിഡ് ബാധമൂലം ജീവൻ നഷ്ടമായി. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 52,763 ആയി. ഇറാനിൽ ഇന്നലെ 1297 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുകയാണ്. ബ്രസീലിൽ ഇന്നലെ 2336 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 154പേർക്ക് ജീവൻ നഷ്ടമായി. ചിലിയിലും, ഇക്വഡോറിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.

അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 2715 പേർക്ക് വൈറസ് ബാധമൂലം ജീവൻനഷ്ടമായി. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 45,229ആയി. ഇന്നലെ മാത്രം 24428 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

Story Highligjhts- coronavirus, WHO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top