Advertisement

എൽദോസ് കുന്നപ്പിള്ളിക്ക് വധഭീഷണി

April 22, 2020
Google News 0 minutes Read

വാർത്താസമ്മേളനത്തിന് പിന്നാലെ വധഭീഷണി ഉണ്ടായെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പരാതി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് എൽദോസ് കുന്നപ്പള്ളി പരാതി നൽകിയത്.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് എൽദോസ് കുന്നപ്പിള്ളി വാർത്താസമ്മേളനം നടത്തിയത്. ഇതിന് പിന്നാലെ 5.10 ഓളെ തന്റെ നമ്പറിലേയ്ക്ക് 7669879271 എന്ന നമ്പറിൽ നിന്ന് ഭീഷണി സന്ദേശം വന്നുവെന്നാണ് എൽദോസ് പരാതിയിൽ പറയുന്നത്. തന്നെ വധിക്കും എന്നായിരുന്നു ഫോൺ സന്ദേശത്തിന്റെ സാരം. ഫോണിൽ സംസാരിച്ച വ്യക്തി ആരാണെന്ന് മനസിലായില്ലെന്നും എൽദോസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംക്ലർ വിവാദത്തിൽ പുതിയ ആരോപണവുമായി എൽദോസ് കുന്നപ്പിള്ളി വാർത്താസമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്ക് സ്പ്രിംക്ലർ സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് ആരോപിച്ചത്. സ്പ്രിംക്ലർ സിഇഒയുടെ ന്യൂജഴ്‌സിയിലെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു. മകൾക്കെതിരായ ആരോപണം ശുദ്ധ അസംബന്ധമാണെന്നായിരുന്നു ഇതിന് മഖ്യമന്ത്രി നൽകിയ മറുപടി. എകെജി സെന്ററിൽവച്ചാണോ കമ്പനി രജിസ്റ്റർ ചെയ്യുന്നതെന്നും ആരോപണങ്ങളിൽ തെളിവുണ്ടോ എന്ന് പറഞ്ഞ ആളോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here