കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി 125 കോടി ആവശ്യപ്പെട്ട് ഡിജിപി

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി വൻ തുക ആവശ്യപ്പെട്ട് ഡിജിപി. പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഫീഡിങ് ചാർജും നൽകാൻ 125 കോടി രൂപയാണ് ഡിജിപി ആവശ്യപ്പെത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡിജിപി കത്ത് നൽകി.

ഇൻസ്‌പെക്ടർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിംഗ് ചാർജും 300 രൂപ വീതം റിസ്‌ക് അലവൻസും നൽകണമെന്നാണ് ആവശ്യം. ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക അനുവദിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

അതേസമയം, ഡിജിപിയുടെ ആവശ്യത്തെ ധനവകുപ്പ് എതിർത്തു. നയപരമായ തീരുമാനമില്ലാതെ തുക അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top