Advertisement

രോഗഭീതി ഒഴിഞ്ഞിട്ടില്ല, ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത് : മുന്നറിയിപ്പുമായി കേരളാ പൊലീസ്

April 22, 2020
Google News 1 minute Read

കൊവിഡ് 19 രോഗഭീതി ഒഴിഞ്ഞിട്ടില്ലെന്നും ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും മുന്നറിയിപ്പുമായി കേരളാ പൊലീസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയിരിക്കുന്നത് വളരെ അടിയന്തര പ്രാധന്യമുള്ള കാര്യങ്ങള്‍ക്കാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകളെ ദുരുപയോഗം ചെയ്ത് കൊണ്ട് ധാരാളം പേര്‍ അനാവശ്യമായി വാഹനങ്ങളുമായി നിരത്തുകളില്‍ ഇറങ്ങുന്നുണ്ട്. ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണം. ഇല്ലെങ്കില്‍ നമുക്ക് തന്നെ അത് ദോഷകരമാകുമെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രോഗഭീതി ഒഴിഞ്ഞിട്ടില്ല; ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയിരിക്കുന്നത് വളരെ അടിയന്തര പ്രാധന്യമുള്ള കാര്യങ്ങള്‍ക്കാണ്. എന്നാല്‍ നിയന്ത്രണങ്ങളില്‍ന്മേലുള്ള ഇളവുകളെ ദുരുപയോഗം ചെയ്യുന്ന തരത്തില്‍ ധാരാളം പേര്‍ അനാവശ്യമായി വാഹനങ്ങളുമായി നിരത്തുകളില്‍ ഇറങ്ങുന്നുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഓരോരുത്തരും പാലിക്കപ്പെടണം എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണം. ഇല്ലെങ്കില്‍ നമുക്ക് തന്നെ അത് ദോഷകരമാകും. കൊറോണക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും പങ്കാളികളാകുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നതിലൂടെയാണ്. ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് കോറോണ റിപ്പോര്‍ട്ടു ചെയ്താലുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഓരോരുത്തരും ചിന്തിക്കണം. നിയന്ത്രണങ്ങളിലെ ഇളവുകള്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ തയ്യാറാകണം. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. അത്യവശ്യആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതുക. അവശ്യസര്‍വീസില്‍ ഉള്ളവരും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഐഡന്റിന്റി കാര്‍ഡ് കയ്യില്‍ കരുതുക.

മഹാമാരിയില്‍ നിന്നും ജനതയെ രക്ഷിക്കാനാണ് ലോകമെമ്പാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കാനുള്ളതല്ല . മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജനങ്ങള്‍ നമ്മെപ്പോലെ ലോക്ക്ഡൗണിലാണെന്നതും വിസ്മരിക്കരുത്. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ മഹാമാരിയുടെ വ്യാപനമാകും ഉണ്ടാകുന്നത്. ദയവായി നിയന്ത്രങ്ങളുമായി സഹകരിക്കുക. അത്യാവശ്യഘട്ടങ്ങളിലും ആവശ്യങ്ങള്‍ക്കും പോലീസ് നിങ്ങളുടെ സഹായത്തിനുണ്ട്. കൊറോണക്കാലത്തെ നമ്മുടെ ത്യാഗസന്നദ്ധമായ ജീവിതം നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടിയാണ് നല്ല നാളേക്കുവേണ്ടിയാണ്.

Story highlights-Do not misuse lockdown concessions: Kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here