Advertisement

ഓൺലൈൻ പഠന സൗകര്യങ്ങൾക്ക് ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

April 22, 2020
Google News 2 minutes Read

ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പഠന സൗകര്യങ്ങൾക്ക് ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ അപര്യാപ്തമാണെന്നു പഠന റിപ്പോർട്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതും വലിയൊരു വിഭാഗത്തിന് ബ്രോഡ്ബാൻഡ് കണക്ഷനുകൾ ലഭ്യമല്ലാത്തതും ഓൺലൈൻ പഠനത്തെ ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള ആഗോള വിദ്യാഭ്യാസ കൺസൾട്ടൻസി ക്വാക്കറെലി സൈമണ്ട്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കണക്ഷൻ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ ഇല്ലാത്തതുപോലെ തന്നെ ഇടയ്ക്കിടെയുള്ള വൈദ്യുത മുടക്കവും ഓൺലൈൻ പഠനത്തെ ബാധിക്കന്നുണ്ടെന്നാണ് ക്വാക്കറെലി സൈമണ്ട്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ മിക്ക സർവകലാശാലകളും ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ ഇത്തരമൊരു അവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു.

7,600 ലേറെപ്പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലെ വിവിരങ്ങളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സർവേയിൽ പങ്കെടുത്തതിൽ 72.6 ശതമാനം പേരും മൊബൈൽ ഹോട്സ്പോട്ട് ആണ് ഉപയോഗിക്കുന്നത്. 15 ശതമാനം പേർ ബ്രോഡ് ബാൻഡ് കണക്ഷനുകൾ ഉപയോഗിക്കുമ്പോൾ 9.68 ശതമാനമാണ് വൈഫൈ ഡോംഗിളുകൾ ഉപയോഗിക്കുന്നത്.

Story highlight: Internet facilities in India are inadequate for online learning, reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here