കാൽനൂറ്റാണ്ടിന്റെ കലാജീവിതത്തിന് വിരാമമിട്ടുകൊണ്ട് മിമിക്രി താരം ഷാബുരാജ് വിടവാങ്ങി

മിമിക്രി താരം ഷാബുരാജ് നിര്യാതനായി. ഇന്നലെ രാവിലെ 11.30ന് ശേഷമാണ് മരണം സംഭവിക്കുന്നത്. സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കല്ലമ്പലം പുതുശ്ശേരിമുക്ക് ചന്ദ്രികാ ഭവനിൽ നടന്നു.

25 വർഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമായിരുന്നു. ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കലാസമിതിയിലൂടെയാണ് ഷാബു മിമിക്രി രംഗത്തേയ്ക്ക് എത്തുന്നത്. തുടർന്ന് തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട മിമിക്രി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർസ് സീസൺ ഒന്നിൽ കോമഡി കസിൻസ് എന്ന ടീമിലൂടെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾക്ക് ജീവനേകി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കലാകാരൻ സീസൺ രണ്ടിൽ ഏറെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ സമ്മാctനിച്ചു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാബുവിനെ സാമ്പത്തിക പരാധീനതകൾ അലട്ടിയിരുന്നു, സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാത്ത സമയത്ത് കൂലിപ്പണിക്കുപോയാണ് ഷാബു കുടുംബം പുലർത്തിയിരുന്നത്. ഫ്‌ളവേഴ്‌സിലും വിവിധ കോമഡി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനായി രൂപം കൊടുത്ത ‘ഫ്‌ളവേഴ്‌സ് ഫാമിലി’ അദ്ദേഹത്തിന്റെ വീട്ടിലെത്തി സഹായം കൈമാറിയിരുന്നു.

പ്രണയ വിവാഹമായിരുന്നു ഷാബുവിന്റേത്. ഭാര്യ ഹൃദ്രോഗിയാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് ഷാബു യാത്രയായത്. പിതാവ് – ഉണ്ണികൃഷ്ണൻ, മാതാവ്- ശ്യാമള, ഭാര്യ-ചന്ദ്രിക, മക്കൾ-ജീവൻ, ജ്യോതി ,ജിത്തു, വിഷ്ണു.

Story Highlights- obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top