സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 36,667 പേർ; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 1387 പേരാണ് നിരീക്ഷണത്തിലുള്ളത്. 1349 പേർ വീടുകളിലും 38 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 1579 പേരാണ് നിരീക്ഷണത്തിലുള്ളത്. 1564 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 745 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 738 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 1780 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1775 പേർ വീടുകളിലും അഞ്ച് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 571 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 2294 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 153 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 140 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 869 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 861 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 4974 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4942 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 4656 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4631 പേർ വീടുകളിലും 25 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 5203 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 5176 പേർ വീടുകളിലും 27 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 3472 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 3464 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 4365 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4263 പേർ വീടുകളിലും 102 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 4619 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4567 പേർ വീടുകളിലും 52 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, k k shailaja,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top