അന്യസംസ്ഥാനങ്ങളിലെ മലയാളി നഴ്‌സുമാരെ നാട്ടിൽ തിരിച്ചെത്തിക്കണം; ആവശ്യവുമായി യുഎൻഎ ഹൈക്കോടതിയിൽ

മലയാളി നഴ്‌സുമാരെ നാട്ടിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ഹൈക്കോടതിയിൽ. മറ്റ് സംസ്ഥാനങ്ങളിലുള്ള നഴ്‌സുമാരെ തിരിച്ചെത്തിക്കണമെന്നാണ് ഹർജി. ഉത്തരേന്ത്യയിൽ സ്ഥിതി സങ്കീർണമാണെന്നും കൊവിഡ് ലക്ഷണമുള്ള നഴ്‌സുമാരെ പോലും പരിശോധിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നഴ്‌സുമാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്. ഡൽഹി, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽ സ്ഥിതി സങ്കീർണമാണെന്നും കൊവിഡ് ലക്ഷണമുള്ള നഴ്‌സുമാരെ പോലും അവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. രോഗലക്ഷണങ്ങൾ ഉഉള്ളവരെ പോലും ജോലി ചെയ്യാൻ നിർബന്ധിക്കുകയാണ്. ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ തന്നെ ഭക്ഷണമോ, മരുന്നോ, ഐസൊലേഷൻ സംവിധാനമോ ലഭിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് കഴിയുന്ന നഴ്‌സുമാരുടെ കണക്കുകൾ സഹിതമാണ് ഹർജി. നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ഇടപെടാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് യുഎൻഎ ആവശ്യപ്പെടുന്നു. യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫാണ് കോടതിയെ സമീപിച്ചത്.
Story highlights-UNA,nurses from other indian states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here