Advertisement

കൊവിഡ് കേസ് മറച്ചുവച്ചു; ബംഗളൂരിവിൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

April 23, 2020
Google News 1 minute Read

കൊവിഡ് കേസ് മറച്ചുവച്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു.

ബംഗളൂരുവിലെ ഹംഗസാന്ദ്ര സ്വദേശിയായ രോഗിക്ക് കൊറോണ പോസിറ്റീവായത് ബുധനാഴ്ചയാണ്. ഈ വിവരം മറച്ചുവച്ച വേണു ഹെൽത്ത്‌കെയർ ആശുപത്രിക്കെതിരെയാണ് നടപടി.

ജലദോഷവും ചുമയുമായി യുവാവ് ആദ്യം എത്തിയത് വേണു ഹെൽത്ത്‌കെയർ ആശുപത്രിയിലാണ്. ഇദ്ദേഹത്തെ ഒരു ദിവസം ചികിത്സിച്ച ശേഷം ജയദേവ ആശുപത്രിയിലേക്ക് രോഗിയെ റെഫർ ചെയ്തു. അവരാണ് രോഗിയുടെ സാമ്പിളുകൾ കൊവിഡ് പരിശോധനയ്ക്ക് അയക്കുന്നത്. തുടർന്ന് ഫലം പോസിറ്റീവാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ ജിഎൻ ശിവമൂർത്തി പറഞ്ഞു.

വേണു ഹോസ്പിറ്റലിൽ രോഗിയെ ചികിത്സിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് ജീവനക്കാർ പോയപ്പോൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അകത്ത് നിന്ന് വാതിൽ പൂട്ടുകയായിരുന്നു. ഏറെ പണിപ്പെട്ടതിന് ശേഷമാണ് ആശുപത്രി ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.

രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Story highlights-Bengaluru,hospital licence cancelled,  COVID 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here