ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി; ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ പാനാപർ ഗ്രാമത്തിലെ ടികൈയ്ത് നഗറിലാണ് സംഭവം. ബി.ജെ.പി നേതാവ് സുധീര്‍ സിംഗ്, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നുവെന്ന് ബാരാബങ്കി എസ്.പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. പൊലീസ് എത്തുമ്പോൾ ഇരുപത് പേർ ക്രിക്കറ്റ് കളിക്കുന്നതാണ് കണ്ടത്. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചായിരുന്നു മത്സരം. പൊലീസ് ഇടപെട്ട് മത്സരം നിര്‍ത്തിവയ്പിക്കുകയായിരുന്നുവെന്നും എസ്.പി പറഞ്ഞു.
പകർച്ചാവ്യാധി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 269, 188 എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Story highlights-lockdown , UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here