നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയ എല്ലാവരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു: മുഖ്യമന്ത്രി

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ അത്തിയ എല്ലാവരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ബോധപൂർവമുള്ള ഒട്ടേറെ വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അതുകൊണ്ടാണ് വിവരം പ്രത്യേകമായി പറയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കൊവിഡ് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തു വിടുന്ന കണക്കുകളിൽ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിമാനത്താവളങ്ങൾ അടച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും വിദേശത്ത് നിന്ന് വന്നവർക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് വന്നവരിൽ രോഗം സ്ഥിരീകരിച്ചവരെ പറ്റി സർക്കാർ ഒന്നും പറയുന്നില്ല. പുറത്തുവിടുന്ന കണക്കുകൾ ശരിയായ വസ്തുതയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണോയെന്ന് സംശയിക്കുന്നു. കണക്കുകളും വിവരങ്ങളും പുറത്ത് വിടുന്നതിൽ കേരളം, കർണാടക പോലുള്ള സംസ്ഥാനങ്ങളെ സർക്കാർ മാതൃകയാക്കണമെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഇന്ന് സംസ്ഥാനത്ത് 10 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 8 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 10 പേരിൽ 4 പേർ ഇടുക്കി ജില്ലക്കാരാണ്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓരോരുത്തർക്ക് വീതവും പരിശോധനാഫലം പോസിറ്റീവായി. രോഗമുക്തരായ 8 പേരിൽ 6 പേരും കാസർഗോഡ് ജില്ലയിലാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം രോഗമുക്തി നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here