കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു: ഇന്ന് 151 പേര്‍ക്ക് രോഗം

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 41കാരനായ കുവൈത്ത് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ പതിനാലായി എന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്ത് ഇന്നലെ 168 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പേരാണ് ഇന്നലെ കുവൈത്തില്‍ കൊവിഡ് ബാധിച്ച മരിച്ചത്. മരണനിരക്കും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത് രാജ്യത്ത് ആശങ്ക ഉയര്‍ത്തിരിക്കുകയാണ്.

അതേസമയം, ഇന്ന് രാജ്യത്ത് 151 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2399 ആയി.
55 പേരാണ് ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടത്. ഇതുവരെ രാജ്യത്ത് ആകെ 498 പേരാണ് രോഗമുക്തി നേടിയത് . നിലവില്‍ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 22 പേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Story highlights-kuwait,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top