ഒമാനില്‍ ഇന്ന് 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 102 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1716 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും 33 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് 307 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെ ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം 8 പേരാണ് മരിച്ചത്. ഒരു മലയാളി ഉള്‍പ്പെടെ ആറു വിദേശികളും രണ്ടു ഒമാന്‍ സ്വദേശികളുമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Story highlights-oman,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top