Advertisement

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത വർധന മരവിപ്പിച്ചു

April 23, 2020
Google News 1 minute Read

കൊവിഡ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കൂട്ടിയ നടപടി മരവിപ്പിച്ചു. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതിനാൽ നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരും.

കഴിഞ്ഞ മാസമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ 21 ശതമാനമാക്കി ഉയർത്തിയത്. ഇപ്പോഴത്തെ നിരക്ക് 17 ശതമാനമാണ്. എന്നാൽ ഈ വർഷം ഡിഎ വർധനയുണ്ടാകില്ല. 2020 ജൂലായ്, 2021 ജനുവരി എന്നീ സമയങ്ങളിൽ ഉണ്ടാകേണ്ട വർധനയും ഇനി ഉണ്ടാകില്ല. ഇതിലൂടെ 27,000 കോടി രൂപ ചെലവ് കുറക്കാമെന്നാണ് സർക്കാർ പ്രതീക്ഷ. 2021 മാർച്ച് വരെയുള്ള കാലയളവിലാണ് ചെലവ് കുറയുക.

അതേസമയം, 681 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഗുജറാത്തിൽ മാത്രം നൂറിലേറെ പേർ മരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5500 കടന്നപ്പോൾ മരണസംഖ്യ 269 ആയി. 24 മണിക്കൂറിനിടെ 431 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ധാരാവിയിൽ മാത്രം 189 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story highlights-d a increase is frozened for central gov employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here