Advertisement

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയി അന്തരിച്ചു

April 23, 2020
1 minute Read

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയി അന്തരിച്ചു. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇടപെടലുകള്‍ നടന്ന് വരിയകയാണെന്ന് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.

വയനാട്ടിലെ കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്‌നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കല്‍ ജോയി. ഗള്‍ഫില്‍ പെട്രോകെമിക്കല്‍ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യുഎഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയില്‍ വ്യാപാരത്തിലായിരുന്നു സജീവം. തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടില്‍ വന്ന് പോയത്. വയനാട്ടിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു ജോയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജോയിയുടെ സഹായമെത്താത്ത മേഖല മാനന്തവാടിയില്‍ കുറവാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ ശ്രമങ്ങളും നടത്തുന്നതായി സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. സെലിനാണ് ജോയിയുടെ ഭാര്യ, അരുണ്‍, ആഷ്‌ലി എന്നിവര്‍ മക്കളാണ്.

Story Highlights: nri businessman arackal joy passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top