Advertisement

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.83 ലക്ഷം കടന്നു

April 23, 2020
1 minute Read

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.83 ലക്ഷം കടന്നു. ഇരുപത്തഞ്ച് ലക്ഷത്തി എഴുപത്തെട്ടായിരത്തി ഇരുന്നൂറ്റി അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് ലക്ഷത്തി നാലായിരത്തി എണ്ണൂറ്റിമൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബ്രിട്ടനില്‍ ഇന്നലെ മാത്രം 828 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 17,337 ആയി. ദിവസേന നാലായിരത്തിലധികം പേര്‍ക്കാണ് ഇപ്പോഴും ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം, ഫ്രാന്‍സില്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് 531 പേരാണ് ഇന്നലെ മരിച്ചത്. 20,796 ആണ് രാജ്യത്തെ മരണസംഖ്യ. ജര്‍മനിയില്‍ മരണസംഖ്യ അയ്യായിരം കടന്നു. 5,086 പേരാണ് രാജ്യത്ത് മരിച്ചത്. കാനഡയില്‍ 1,834 പേരും ബെല്‍ജിയത്തില്‍ 6,262 പേരുമാണ് മരിച്ചത്. 2,259 ആണ് തുര്‍ക്കിയിലെ മരണസംഖ്യ.

റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 52,763 ആയി. 513 ആണ് ഇവിടുത്തെ മരണസംഖ്യ. ഇറാനില്‍ മരണസംഖ്യ 5,297 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 1297 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അതിവേഗം രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഇന്നലെ 2336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 154 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,761 ആയി. ചിലിയിലും ഇക്വഡോറിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചിലിയില്‍ 147ഉം ഇക്വഡോറില്‍ 520ഉമാണ് മരണസംഖ്യ.

ഇന്തോനേഷ്യ 635, ഓസ്ട്രിയ 510, ഫിലിപ്പൈന്‍സ് 446, ഡെന്‍മാര്‍ക്ക് 370, ജപ്പാന്‍ 281, ഇറാഖ് 83 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. കൊവിഡ് വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നല്ലെന്ന് ലോകാരാഗ്യ സംഘടന വ്യക്തമാക്കി. വവ്വാലില്‍ നിന്നാകും രോഗവ്യപനം ഉണ്ടായതെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈറസിന് പ്രകൃതിദത്ത ഉറവിടമുണ്ടെന്നാണ് കരുതുന്നുതെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് ഫെഡെല ചൈബ് പറഞ്ഞു. അതേസമയം കൊവിഡ് പ്രതിസന്ധിയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top