കൊവിഡ്: ഡൽഹിയിൽ അതീവ ജാഗ്രത

ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം. ആസാദ് പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മാർക്കറ്റിലെ 300 കടകൾ അടച്ചു.
ആസാദ് പൂർ മാർക്കറ്റിൽ കൊവിഡ് ബാധിച്ച് നേരത്തെ ഒരാൾ മരിച്ചിരുന്നു. 57കാരനായ വ്യാപാരിയാണ് മരിച്ചത്. ഇതേ തുടർന്ന് വ്യാപാരിയുമായി ബന്ധപ്പെട്ട 17 പേർക്ക് കൊവിഡ് പരിശോധന നടത്തി. അതിൽ ഒരാൾ വ്യാപാരിയുടെ അനന്തരവനാണ്. ബാക്കിയുള്ളവർ ജോലിക്കാരും. ഏപ്രിൽ 14നാണ് വ്യാപാരിയുടെ സാമ്പിൾ ശേഖരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അദ്ദേഹം മരിച്ചു.
അതിനിടെ ഡൽഹി എംയിസിലെ ഡോക്ടർമാർ അടക്കം 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ആരോഗ്യപ്രവർത്തകരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇവിടെ ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഡൽഹിയിലെ ബിജെആർഎം ആശുപത്രി അടച്ചു. പതിനാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ആശുപത്രി അടച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here