ഞങ്ങൾ എപ്പോഴും തോൽപിക്കുന്ന ഇന്ത്യൻ ടീമിനോട് സഹതാപമായിരുന്നു: ഇമ്രാൻ ഖാൻ

തങ്ങൾ എപ്പോഴും തോല്പിക്കുന്ന ഇന്ത്യൻ ടീമിനോട് സഹതാപമായിരുന്നു എന്ന് മുൻ പാക് നായകനും പാകിസ്താൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. ഇന്ത്യക്ക് എപ്പോഴും സമ്മർദ്ദമായിരുന്നു എന്നും ആ സമയത്ത് ഇന്ത്യ പാകിസ്താന് എതിരാളികൾ അല്ലായിരുന്നു എന്നും ഇമ്രാൻ പറഞ്ഞു. പക് പാഷൻ എഡിറ്റർ സാജ് സാദിഖ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇമ്രാൻ ഖാൻ പബ്ലിക് ടിവി ന്യൂസിലെ ഒരു പരിപാടിയിൽ ഇങ്ങനെ സംസാരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു.
“ഞങ്ങൾ എപ്പോഴും തോൽപിക്കുന്നതു കൊണ്ട് എനിക്ക് ഇന്ത്യൻ ടീമിനോട് സഹതാപമായിരുന്നു. അവർവളരെ അധികം സമ്മര്‍ദത്തിലായിരുന്നു. ടോസിന്റെ സമയത്ത് പോലും ഇന്ത്യന്‍ നായകന് പേടിച്ചാണ് നിന്നിരുന്നത്. ടോസിനായി പോകുമ്പോൾ ഞാൻ ഇന്ത്യന്‍ നായകന്റെ മുഖത്തേക്ക് നോക്കും. പേടിച്ചരണ്ട മുഖമായിരിക്കും അപ്പോള്‍. ആ സമയങ്ങളില്‍ പാകിസ്ഥാന് ഇന്ത്യക്ക് എതിരാളി ആയിരുന്നില്ല.”- ഇമ്രാൻ ഖാൻ പറഞ്ഞു.
PM Imran Khan “I used to feel sorry for the Indian team because we beat them so often. They were under a lot of pressure. When I used to go to toss with their captain, I’d look at his face & he would be looking scared. Our rivals in those days weren’t India” #Cricket pic.twitter.com/wI2nYb3QFM
— Saj Sadiq (@Saj_PakPassion) April 23, 2020
ഇമ്രാൻ ഖാൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാന്മാർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് കളിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. പാകിസ്താൻ താരങ്ങൾ കളിച്ചിരുന്നത് ടീമിനു വേണ്ടിയായിരുന്നു എന്നും അദേഹം പറഞ്ഞു.
ലോകകപ്പിൽ ഒരു തവണ പോലും പാകിസ്താൻ ഇന്ത്യക്കെതിരെ വിജയിച്ചിട്ടില്ല. 7 തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ എല്ലാ തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ടി-20 ലോകകപ്പിലും ഇന്ത്യ പാകിസ്താനോട് പരാജയം അറിഞ്ഞിട്ടില്ല. അഞ്ച് തവണയാണ് ഇരു ടീമുകളും കുട്ടി ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്. അതേ സമയം, ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനാണ് മുൻതൂക്കം. ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും പാകിസ്താനാണ് ജയിച്ചത്.
അതേ സമയം, ഐസിസി ടൂർണമെൻ്റുകളിനു പുറത്തുള്ള മത്സരങ്ങളിൽ മുൻതൂക്കം പാകിസ്താനാണ്. 59 ടെസ്റ്റ് മത്സരങ്ങളിൽ പാകിസ്താൻ 12 എണ്ണം ജയിച്ചപ്പോൾ ഇന്ത്യ 9 തവണ മാത്രമാണ് വിജയിച്ചത്. ഏകദിനങ്ങളിൽ 132 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 73 തവണയും വിജയം പാകിസ്താനായിരുന്നു. ടി-20 മത്സരങ്ങളിലാവട്ടെ, ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്. 8 മത്സരങ്ങളിൽ ആറിലും ഇന്ത്യ തന്നെ വിജയിച്ചു.
Story highlights- Pakistan PM Imran Khan,Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here