പെരുമ്പാവൂരിൽ ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പെരുമ്പാവൂർ കീഴില്ലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കീഴില്ലം സ്വദേശി വട്ടപ്പറമ്പിൽ സുനിൽകുമാറാണ് മരിച്ചത്. എംസി റോഡിൽ കീഴില്ലം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

സുനിൽ കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്അപ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. മഴ പെയ്തപ്പോൾ റോഡരികിലെ വെയ്റ്റിംഗ് ഷെഡ്ഡിനരികിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റുന്നതിനിടെ എതിരെ വന്ന പിക്അപ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Story highlight:prumbavoor accident,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top