കൊറോണ ദുരിതാശ്വാസ ഫണ്ടിൽ നൽകിയ തുകയെ ചൊല്ലി തർക്കം; രജനി ആരാധകൻ വിജയ് ആരാധകനെ കൊന്നു

തമിഴ്നാട്ടിൽ രജനികാന്തിന്റെ ആരാധകൻ വിജയ് ആരാധകനെ കൊന്നു. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം. കൊറോണ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് താരങ്ങൾ നൽകിയ തുകയെ ചൊല്ലിയായിരുന്നു തർക്കം.

ദിനേശ് ബാബു

ഇന്നലെയാണ് സംഭവം നടന്നത്. രജനീകാന്തിന്റെ കടുത്ത ആരാധകനായ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെയാണ് കൊലപ്പെടുത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഇരുവരും തർക്കിച്ചത്.

യുവ്‌രാജ്

വാക്കേറ്റം മുറുകിയതോടെ ദിനേശ് ബാബു, യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. യുവ്‌രാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ദിനേശ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story highlights-tamilnadu,crime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top