Advertisement

ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

April 24, 2020
Google News 1 minute Read

ഗൾഫിൽ നിന്ന് കൊവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഇക്കാര്യത്തിൽ മുംബൈ എഫ്ആർആർഒ വിമാനക്കമ്പനികൾക്ക് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കൊവിഡ് മൂലമല്ലാതെ വിദേശങ്ങളിൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ ചരക്കു വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്ന കേന്ദ്ര ഉറപ്പ് നടപ്പായില്ല. മൃതദേഹം ചരക്കു വിമാനങ്ങളിൽ കയറ്റരുതെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനികളുടെ വാദം. മുംബൈ ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കത്തിന്റെ പകർപ്പ് ട്വൻറിഫോറിന് ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹം കയറ്റരുതെന്നാണ് കത്തിൽ പറയുന്നത്. പ്രശ്‌നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി കത്തയച്ചു.

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗമല്ലാത്ത കാരണങ്ങളാൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നൂലാമാലകൾ ഒഴിവാക്കി മൃതദേഹങ്ങൾ വേഗം നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്താനും സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story Highlights- pinarayi vijayan, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here