ഇൻക്യുബേഷൻ പിരീഡായ 14 ദിവസത്തിന് ശേഷവും രോഗ ബാധയുണ്ടാവുന്നതായി പഠന റിപ്പോർട്ട് : കെകെ ശൈലജ

കൊവിഡ് ഇൻക്യുബേഷൻ പിരീഡായ 14 ദിവസത്തിന് ശേഷവും രോഗ ബാധയുണ്ടാവുന്നതായി പഠന റിപ്പോർട്ടകളുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ക്വാറന്റീൻ പിരീഡിന് ശേഷം രോഗ ബാധയുണ്ടായാൽ പകരാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പഠനം. ഇത് അപകടകരമായ സംഭവമല്ലെന്നും എന്നാൽ ഇതൊന്നും അന്തിമമായ വിശദീകരണമല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് ഒരു പുതിയ രോഗമായതുകൊണ്ട് കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also : കുഞ്ഞിന് ജന്മനാ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു; മൃതദേഹം സംസ്‌കരിക്കുക കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്ന് മന്ത്രി അതിനിടെ കൂട്ടിച്ചേർത്തു. 47 ദിവസമായി സ്ത്രീ ചികിത്സയിലായിരുന്നു. തുടർച്ചയായി രണ്ട് പരിശോധന ഫലം ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് തീരുമാനിക്കും. ഡിസ്ചാർജ് ചെയ്താലും വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

നേരത്തെ കണ്ണൂരിൽ മരിച്ച മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് വ്യക്തത നൽകിയിട്ടുണ്ട്. അതിർത്തികൾ നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlights- KK Shailaja, Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top