കുഞ്ഞിന് ജന്മനാ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു; മൃതദേഹം സംസ്‌കരിക്കുക കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച കുഞ്ഞിന്റെ മരണകാരണം ഹൃദ്രോഗമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും ജന്മനാ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കുഞ്ഞിന് വളർച്ചക്കുറവുണ്ടായിരുന്നു. കുഞ്ഞിന് എവിടെ നിന്ന് രോഗബാധയേറ്റുവെന്ന് പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമാകും സംസ്‌ക്കാരം.

ഇന്ന് രാവിലെയാണ് നാടിന് കണ്ണീരായി മഞ്ചേരി സ്വദേശികളുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിക്കുന്നത്. കുഞ്ഞ് നാല് മാസത്തോളമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും.

Story Highlights- child suffered from respiratory diseases says health minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top