തിരുവനന്തപുരത്ത് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് മോഷണം; മോഷ്ടാവിനെ തിരിച്ചറിയാനായില്ല

ലോക്ക്ഡൗണിനിടെ മാസ്ക് ധരിച്ച് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഡോ. ഷിബിൻ ഷായുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ബാഗ് മോഷ്ടിച്ചയാൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല.

തിരുവനന്തപുരം നഗരഹൃദയത്തിൽ വഞ്ചിയൂർ ജനറലാശുപത്രിക്ക് സമീപമുള്ള മെഡിക്കൽ കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷന് വന്നതായിരുന്നു വള്ളക്കടവ് സ്വദേശി ഡോ ഷിബിൻഷാ. ഓഫീസിനു മുന്നിലെ റോഡിൽ പാർക്കു ചെയ്ത കാറിലായിരുന്നു ഒറിജിനൽ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ്. ഓഫീസിൽ നിന്നു മിനിട്ടുകൾക്കകം ഷിബിൻ ഷാ തിരികെയെത്തി. അപ്പോഴേക്കും ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മോഷ്ടാവ് കടന്നിരുന്നു.

പണമോ ലാപ് ടോപ്പോ ഉള്ളിലുണ്ട് എന്നു കരുതിയാകും മോഷ്ടാവ് ബാഗെടുത്തതെന്ന് ഡോ. ഷിബിൻ ഷാ കരുതുന്നു .സർട്ടിഫിക്കറ്റുകൾ തിരികെ തന്നാൽ പരാതി പിൻവലിക്കാമെന്നും ഷിബിൻ ഷാ പറയുന്നു. കൻ്റോൺമെൻ്റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlights: Thiruvananthapuram,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top