എറണാകുളം ജില്ലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടി തുടങ്ങി

എറണാകുളം ജില്ലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടി തുടങ്ങി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്
210 പേർക്കെതിരെ കേസെടുത്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയും
റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്തു.
ലോക്ക്ഡൗണിന് ഇളവു നൽകുന്നതിന് മുന്നോടിയായാണ് എറണാകുളം ജില്ലയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്.
മാസ്ക് ധരിക്കാത്തവർക്കെതിരെയാണ് നടപടി. അന്തർ സംസ്ഥാന ലോറികളെത്തുന്ന മാർക്കറ്റുകളിൽ കൊവിഡ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് നടപടി കടുപ്പിച്ചത്.
ജില്ലയിലെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് ഉച്ചഭാഷിണി കളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ആലുവ മാർക്കറ്റിൽ പരിശോധന നടത്തിയ എസ്പി കെ.കാർത്തിക് മാസ്കുകൾ വിതരണം ചെയ്തു. കേരള എപിഡെമിക് ആന്റ് ഡിസീസ് കൺട്രോൾ ഓർഡിനൻസ് പ്രകാരമാണ് കേസ് എടുക്കുക. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും.
Story highlights-kerala police,ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here