ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയിൽ

ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയിൽ. 19 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്.

താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടക്കാവ്, ബാലുശ്ശേരി സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ഡോം സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന8 ഇൻസ്റ്റാഗ്രാമിൽ നിന്ന് പെൺ കുട്ടികളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് മോശമായ രീതിയിൽ ഉപയോഗിക്കുന്നതായാണ് പ്രതിക്കെതിരെവന്ന പരാതികൾ. കഴിഞ്ഞ രണ്ട് ആഴ്ചയിൽ അധികമായി ഇത് സംബന്ധിച്ച് പരാതികൾ ഉയർന്ന് വരികയായിരുന്നു. പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫോട്ടോകളാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Story Highlights- Instagram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top