തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ശക്തമാക്കുന്നു; ജനം പരിഭ്രാന്തിയിൽ

കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക് ഡൗൺ ശക്തമാക്കാൻ തീരുമാനിച്ചതോടെ തമിഴ്നാട്ടിൽ ജനം പരിഭ്രാന്തിയിൽ. ഞായറാഴ്ച്ച മുതലാണ് ലോക്ക് ഡൗൺ ശക്തമാക്കുന്നത്. ഇതിനു മുന്നോടിയായി ചെന്നൈ അടക്കമുള്ള വൻനഗരങ്ങളിലെല്ലാം അവശ്യസാധനങ്ങൾ വാങ്ങിവയ്ക്കാൻ ആളുകൾ പരക്കം പായുകയാണ്. പച്ചക്കറി പലവ്യഞ്ജന കടകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക് ഡൗൺ ശക്തമാക്കുന്നിടങ്ങളിൽ പച്ചക്കറി, പലവ്യഞ്ജന കടകൾ അടക്കം അടച്ചിടും. വീടുകളിൽ എത്തിച്ച് നൽകുന്ന കച്ചവടങ്ങൾ മാത്രമെ അനുവദിക്കൂ. ഭക്ഷണ സാധനങ്ങളുടെ ഹോം ഡെലിവറി ഉണ്ടായിരിക്കും. സർക്കാർ നടത്തുന്ന അമ്മ കാന്റീനുകളും തുറക്കും.
ചെന്നെ, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഞായറാഴ്ച്ച മുതൽ നാല് ദിവസത്തേക്കാണ് ശക്തമായ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്. സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ മൂന്നുദിവസത്തേക്കും ലോക്ക് ഡൗൺ കടുപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയത്.
Story highlights-lockdown,tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here