Advertisement

അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതി : യുജിസി ഉപദേശക സമിതി

April 25, 2020
1 minute Read

അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി ഉപദേശക സമിതിയുടെ നിർദേശം. സർവകലാശാലാ പരീക്ഷകൾ ജൂലൈയിൽ പൂർത്തിയാക്കും വിധം നടത്താം. വർഷാന്ത്യ പരീക്ഷകൾക്കും ഈ വിധത്തിൽ ടൈംടേബിൾ തയാറാക്കാമെന്നാണ് ഉപദേശക സമിതിയുടെ നിർദേശം.

അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകി. അടുത്ത മാസം 30-ാം തിയതിക്ക് മുൻപ് തന്നെ മാസ്‌ക്ക് നിർമാണം പൂർത്തിയാക്കും.

Read Also : അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ മാസ്‌ക്ക് നിർബന്ധമാക്കി

അരക്കോടിയോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി  സമഗ്ര ശിക്ഷാ കേരളമാണ് സൗജന്യമായി മാസ്‌ക്ക് നിർമിച്ചു നൽകുക. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാസ്‌ക്ക് നിർമാണം. ഇവ സൗജന്യമായാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഒരു കുട്ടിക്ക് രണ്ട് മാസ്‌ക്ക് എന്നാണ് കണക്ക്. മെയ് 30നകം മാസ്‌ക് എത്തിക്കും. സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ആയിരിക്കും മാസ്‌ക്ക് നിർമാണത്തിനുള്ള ചെലവ് വകയിരുത്തുക.

മറ്റ് നിർദേശങ്ങൾ

# മാസ്‌ക്ക് നിർമിക്കുക കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയിൽ

# കുറഞ്ഞത് 30,000 മാസ്‌ക്ക് ഓരോ ബിആർസിയിലും നിർമിക്കണം.

# ബിആർസി മാസ്‌ക്ക് നിർമാണത്തിന് ആവശ്യമുള്ള വസ്തുക്കൾ വാങ്ങണം.

# മാസ്‌ക്ക് നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാവുന്നതാണ്.

# മെയ് 30നുള്ളിൽ വിദ്യാലയങ്ങളിൽ മാസ്‌ക്ക് എത്തിക്കണം.

# സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ആയിരിക്കും മാസ്‌ക്ക് നിർമാണത്തിനുള്ള ചെലവ് വകയിരുത്തുക.

# മാസ്‌ക്ക് നിർമിക്കാൻ കൂട്ടംകൂടരുത്.

# മാസ്‌ക്ക് വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി സംഭാവന ചെയ്താൽ അത് വകയിരുത്തണം.

Story Highlights- UGC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top