ഒമാനില്‍ ഒരു കൊവിഡ് മരണം കൂടി; ഇന്ന് 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് കൊവിഡ് 19 രോഗം ബാധിച്ച് ഒമാന്‍ സ്വദേശി കൂടി മരിച്ചുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ വിദേശികളും 48 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ 1905 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
74 വയസുള്ള ഒരു ഒമാന്‍ സ്വദേശിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരണ സംഖ്യ പത്തായി. മൂന്നു ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴ് വിദേശികളുമാണ് കൊവിഡ് മൂലം ഒമാനില്‍ മരിച്ചത്. 329 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം, വിദേശ തൊഴിലാളികള്‍ താമസിച്ചുവരുന്ന ലേബര്‍ ക്യാമ്പുകളില്‍ സാമൂഹ്യ വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതിനായി ലേബര്‍ ക്യാമ്പുകള്‍ ധാരാളമുള്ള ഗാല , ബൗഷര്‍ പ്രദേശങ്ങളില്‍ കൊവിഡ് 19 പരിശോധന കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്.
Story Highlights- coronavirus, covid19, oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here