സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ടും വയനാട് ഒരാളും രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേരാണ് ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top