Advertisement

പത്തനംതിട്ട ജില്ലയില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

April 25, 2020
Google News 2 minutes Read

കൊവിഡ് പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയില്‍ ആറു ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഗ്രാമപഞ്ചായത്തുകളായ ആറന്‍ന്മുള, അയിരൂര്‍, ചിറ്റാര്‍, വടശേരിക്കര, പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ 28-ാം വാര്‍ഡായ കൊടുന്തറ, അടൂര്‍ മുനിസിപ്പാലിറ്റിയിലെ 22-ാം വാര്‍ഡായ കണ്ണംകോട് എന്നീ സ്ഥലങ്ങളാണ് ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടായി കണക്കാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ മേയ് മൂന്നുവരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവും.
ഓറഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായി അവസാനിക്കുന്ന മേയ് മൂന്ന് രാത്രി 12 മണി വരെ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും :

1. ബസ്, ടാക്സി, ഓട്ടോറിക്ഷ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിരോധിച്ചിട്ടുള്ളതാണ്.

2. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുള്ളതാണ്.

3. കലാകായിക സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഒത്തുകൂടൽ നിരോധിച്ചിട്ടുള്ളതാണ് (സിനിമ ഹാള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ളി ഹാളുകള്‍, സമാന സ്ഥലങ്ങള്‍).

4. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും.

5. ശവസംസ്‍കാര-വിവാഹച്ചടങ്ങുകളിൽ 20ൽ അധികം ആളുകൾ പങ്കെടുക്കരുത്.

6. വീട്ടുജോലിക്കാർ ഒന്നിൽ കൂടുതൽ വീടുകളിൽ പ്രവർത്തിക്കരുത്.

7.ടെക്സ്റ്റൈൽ ഷോപ്പുകൾ തുറക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്.

8.മാര്‍ഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികളും നിര്‍ത്തും.

9. അന്തർ ജില്ലാ പൊതു ഗതാഗതം യാതൊരു കാരണവശാലും അനുവദിക്കില്ല.

10.മെഡിക്കൽ ആവശ്യങ്ങൾക്കും മാർ​ഗ നിർദേശത്തിൽ നൽകിയ ഇളവുകൾക്കും അല്ലാതെ അന്തർജില്ലാ അന്തർസംസ്ഥാന യാത്രകൾ ഒരു കാരണവശാലും അനുവദിക്കില്ല.

ജില്ലയിൽ ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിൽ അനുവദിക്കുന്ന ഇളവുകൾ:

1. ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും :

* ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മെഡിക്കൽ ലബോറട്ടറികൾ, മെഡിക്കൽ ക്ലിനിക്കുകൾ, കൊവിഡ് -19 മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങൾ, തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാവുന്നതാണ്.

* ജന്‍ ഔഷധി ഉള്‍പ്പടെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കും.

* ആരോഗ്യ വകുപ്പിന്റെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

2. സാമ്പത്തിക മേഖല :

* സാമൂഹിക അകലം പാലിച്ചുകൊണ്ട് ബാങ്കുകൾ, എടിഎമുകൾ, സഹകരണ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്.

3. സാമൂഹിക മേഖല :

* അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്.

* സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണം നടത്താവുന്നതാണ്.

* അംഗൻവാടികൾ വഴി വീടുകളിൽ പോഷകാഹാര വിതരണം നടത്താവുന്നതാണ്.

* അവശ്യസർവ്വീസുകൾ

4. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ :

* കാര്‍ഷിക മേഖലയില്‍ കുറഞ്ഞ താങ്ങുവിലയില്‍ കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുകളുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള എല്ലാ സഹകരണ സംഘങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

* പഴം, പച്ചക്കറി എന്നിവയുടെ വിതരണത്തിനും വളം, വിത്ത് തുടങ്ങിയവയുടെ ഉത്പാദനം, വിതരണം എന്നിവയ്ക്കും തടസങ്ങളുണ്ടാകില്ല.

* തേന്‍ ഉത്പാദന മേഖലയിലും തടസങ്ങള്‍ ബാധിക്കില്ല.

* കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. കൊയ്ത്ത് യന്ത്രങ്ങളുടെ സംസ്ഥാന – അന്തര്‍സംസ്ഥാന ഗതാഗതത്തിന് തടസമുണ്ടാകില്ല. മില്ലുകള്‍ക്കും പ്രവര്‍ത്തിക്കാം.

* മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും അക്വാകള്‍ച്ചര്‍ മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മത്സ്യ ഉത്പന്നങ്ങള്‍, മീന്‍ വിത്തുകളുടെ ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് തടസങ്ങളുണ്ടാകില്ല.

* പരമാവധി 50 ശതമാനം ജോലിക്കാരെ ഉള്‍പ്പെടുത്തി തോട്ടം മേഖലകളില്‍ പ്രവര്‍ത്തിക്കാം.

* മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ സംഭരണത്തിനും വിതരണത്തിനും അനുമതിയുണ്ട്.കോഴി വളർത്തൽ, ഹാച്ചറികൾ , കന്നുകാലി വളർത്തൽ എന്നിവ ഉൾപ്പടെയുള്ള മൃഗസംരക്ഷണ ഫാമുകളുടെ പ്രവർത്തനം നടത്താവുന്നതാണ്.

5. പോസ്റ്റ് ഓഫീസുകൾ, കൊറിയർ , അക്ഷയ, ഇന്റർനെറ്റ് സർവീസ്, മൊബൈൽ റീചാർജ് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.

6. പാചക വാതക, മണ്ണെണ്ണ വിതരണ കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.

7. അവശ്യവസ്തുക്കളുടെ വിതരണം :

* ഭക്ഷ്യ സംസ്കരണ യൂണിറ്റുകളായ ബ്രഡ് ഫാക്ടറികൾ, പാൽ,സംസ്കരണ പ്ലാന്റുകൾ, ധാന്യ മില്ലുകൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.

* രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പാൽ, പച്ചക്കറി,പഴവർഗ്ഗം, മത്സ്യ-മാംസാദികൾ, മൃഗങ്ങളുടെ തീറ്റ എന്നിവ
വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്നതാണ്.

* ഹോം ഡെലിവറി നടത്താവുന്നതാണ്.

8. വാണിജ്യ-സ്വകാര്യസ്ഥാപനങ്ങൾ :

* അച്ചടി, പ്രക്ഷേപണം, കേബിൾ സേവനങ്ങൾ, കൊറിയർ സേവനങ്ങൾ

* ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ദാതാക്കളുടെ സേവനങ്ങള്‍

* ഇലക്ട്രീഷ്യൻമാർ, ഐടി റിപ്പയറിങ് ചെയ്യുന്നവർ, പ്ലംബർമാർ,മോട്ടോർ മെക്കാനിക്സ്, മരപ്പണിക്കാർ

* ഇലക്ട്രോണിക് റിപ്പയറിങ്, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ ഷോപ്പുകൾ, ചെറുകിട വര്‍ക്ക് ഷോപ്പുകള്‍

* ഭക്ഷണശാലകളിൽ രാത്രി 8 മണിവരെ പാർസൽ കൗണ്ടറുകളും 10 മണിവരെ ഹോം ഡെലിവറിയും

* പുസ്തകശാലകൾക്ക് പ്രവർത്തിക്കാവുന്നതാണ്

9. വ്യാവസായിക മേഖല :

* മരുന്ന് നിർമാണ ശാലകൾ, ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ, പാക്കേജിങ് മെറ്റീരിയലിന്റെ നിർമാണ യൂണിറ്റുകൾ, കശുവണ്ടി, വെളിച്ചെണ്ണ, കയർ, ഖാദി, ഗ്രാമപഞ്ചായത്തുകളിലെ ഇഷ്ടിക ചൂളകൾ, എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്

10. നിർമാണ പ്രവർത്തന മേഖല :

* റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജലസേചന പദ്ധതികൾ, ജല-വൈദ്യുത വിതരണ പദ്ധതികൾ, മാലിന്യ സംസ്കരണ പദ്ധതികൾ
തുടങ്ങിയവയുടെ നിർമാണ-നവീകരണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.

* കുറവ് തൊഴിലാളികളെ നിയോഗിച്ച് നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കുക. അതിഥി തൊഴിലാളികളുടെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ട്രാക്ടര്‍ക്കാകും ഉള്ളത്.

11. തൊഴിലുറപ്പ് പദ്ധതി അനുവദിക്കും :

* ഒരു സംഘത്തില്‍ അഞ്ചിലധികം പേരുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌കും ധരിച്ചു കൊണ്ടായിരിക്കണം തൊഴില്‍ ചെയ്യുവാന്‍. ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തണം.

12. സാമൂഹിക അകലം പാലിച്ചു കൊണ്ട് റേഷന്‍ കടകള്‍ ഉള്‍പ്പടെ അവശ്യവസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.

13. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും :

ആരോഗ്യം, പൊലീസ്, ഹോംഗാര്‍ഡ്, സിവിൽ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാര്‍ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ 35 ശതമാനം ജീവനക്കാര്‍ ഹാജരാകണം. തിങ്കള്‍ മുതല്‍ വെള്ളി വരെയാവും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

14. അതിഥി തൊഴിലാളികള്‍ :

* അതിഥി തൊഴിലാളികള്‍ക്ക് തൊഴിലിനായി സംസ്ഥാനത്തിനുള്ളില്‍ യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പരിശോധനകള്‍ക്ക് ശേഷം മാത്രമേ യാത്ര അനുവദിക്കു. തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല.

* റിലീഫ് ക്യാമ്പുകളിൽ താമസിക്കുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങൾ തദ്ദേശ അധികാരികളുടെ പക്കൽ രജിസ്റ്റർ ചെയ്യേണ്ടതും
അവരുടെ സ്കിൽ മാപ്പിംഗ് നടത്തേണ്ടതുമാണ്.

15. സഞ്ചാര വ്യവസ്ഥകൾ :

* ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്.

* പൂജ്യം,ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്.

* എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.

* ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

* ഭിന്നശേഷി ഉള്ളവര്‍ക്കും വനിതകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

* നാലുചക്രവാഹനങ്ങളിൽ ഡ്രൈവറും കൂടാതെ രണ്ടു യാത്രക്കാരും മാത്രമേ
പാടുള്ളു.

* ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതിയെങ്കിലും കുടുംബാംഗമാണെങ്കില്‍ ഒരാള്‍ കൂടിയാകാം.

* യാത്രക്കാര്‍ മാസ്‌ക്കുകള്‍ ധരിക്കണം.

* ചരക്കു ഗതാഗതം അനുവദിക്കും.

17.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. ദൂരദര്‍ശന്റെയും മറ്റ് വിദ്യാഭാസ ചാനലുകളുടെയു സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

Story Highlights: coronavirus, pathanamthitta,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here