എറണാകുളം ജില്ലയിൽ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി എസ് സുനിൽ കുമാർ

എറണാകുളം ജില്ലയിൽ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ഇളവുകൾ രോഗവ്യാപനത്തിലേക്കു കടക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ഓറഞ്ച് എ സോണിൽപ്പെട്ട എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച മുതലാണ് ലോക്ക്ഡൗൺ ഇളവുകൾ ആരംഭിച്ചത്. പൊലീസിന്റെ വാഹന പരിശോധനയിലടക്കം ഇളവ് വരുത്തിയിട്ടുണ്ട് .

പലയിടത്തും ആൾക്കൂട്ടം അനുഭവപ്പെട്ട സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. ഇളവുകൾ രോഗവ്യാപനത്തിലേക്കു കടക്കാൻ ഇടവരുത്തരുതെന്നും പൂർണമായും അപകടനില നാം തരണം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Story highlights-lockdown,  VS Sunil Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top