ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,01,501 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 2,890,344 പേർക്ക് രോഗം സ്ഥിരീകരിച്ചു. 824,843 പേർ രോഗമുക്തി നേടി. പതിനഞ്ച് ദിവസത്തിനിടെ ഒരുലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.

അമേരിക്കയിൽ കൊവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയർന്നു. 53,243 പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മൂവായിരത്തിലധികം പേർ മരിച്ചു. 945,249 പേർക്ക് രോഗം ഭേദമായി. 110,834 പേർ രോഗമുക്തരായി.

ഇറ്റലിയിൽ കൊവിഡ് മരണം 26,384 ആയി. 195,351 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ ഇറ്റലിയിൽ 150 തിലധികം ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. രോഗം ബാധിച്ചവരിൽ 10 ശതമാനവും ആരോഗ്യപ്രവർത്തകരാണ്. ഇറ്റാലിയൻ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 24 മണിക്കൂറിൽ 813 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 20,319 ആയി. 1,48,377 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 2,055 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 155,418 ആയി. 5,805 പേർക്ക് ജീവൻ നഷ്ടമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top