Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല: ഉദ്ദവ് താക്കറെ

April 26, 2020
Google News 1 minute Read

മഹാരാഷ്ട്രയിലെ 80 ശതമാനം കൊവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധുക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചിട്ടുണ്ട്.

‘കൊവിഡ് സ്ഥിരീകരിച്ചവരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുള്ളു. 80 ശതമാനം രോഗികളിലും യാതൊരു ലക്ഷണങ്ങളും കാണിച്ചിരുന്നില്ല. രോഗലക്ഷണം ഉള്ളവര്‍ മറച്ച് വെക്കരുത്.
രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദയവായി പോയി പരിശോധിക്കുക’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
പറഞ്ഞു. ഞങ്ങളുടെ രണ്ട് പൊലീസുകാര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് വേദനാജനകമാണ്. ഞാന്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. സര്‍ക്കാര്‍ നയം അനുസരിച്ച് അവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കും: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

30ന് ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും. ചില കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. എങ്ങനെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് പഠിക്കേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു.

അടിയന്തിര സേവനങ്ങളായ ക്ലിനിക്കുകളും ഡയാലിസിസ് കേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. അതുവരെ ആളുകള്‍ ക്ഷമയോടെ കാത്തിരിക്കണം. ലോക്ക്ഡൗണ്‍ എന്നതല്ലാതെ ഈ രോഗവ്യാപനത്തെ നേരിടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Story highlights- Uddhav Thackeray,covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here