കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; ഇന്ന് ജില്ലാ ഭരണ നേതൃത്വവുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാർ, എസ്പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തും. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയാണ് യോചര്യവും യോഗത്തിൽ വിഷയമാകും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്.
ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്നും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ടും വയനാട് ഒരാളും രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേരാണ് ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേ സമയം, മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും, കൊവിഡ് രൂക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കി തുടങ്ങി. ഹരിയാനയിൽ ഇന്ന് മുതൽ വാണിജ്യ, വ്യവസായ മേഖലകളിൽ പ്രവർത്തനം തുടങ്ങും.
ഹരിയാനയിലെ 12 ജില്ലകളെ ഗ്രീൻ സോണുകളായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഇവിടുത്തെ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വ്യവസായ ശാലകൾക്കും ഉപാധികളോടെ ഇളവ് നൽകി.
Story Highlights: covid 19 video conference today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here