കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെസെക്കന്ററി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. പെരിങ്ങത്തൂര്‍ സ്വദേശിയായ ഇരുപതുകാരന്കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്. സിഐയും എസ്ഐയും നാല് പൊലിസുകാരുമാണ് നിരീക്ഷണത്തിലായത്. രോഗം സ്ഥിരീകരിച്ച ഇരുപതുകാരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സുഹൃത്ത് ഈ പൊലീസുകാരുമായി അടുത്തിടപഴകിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി റോഡുകള്‍ അടക്കാന്‍ ഇയാള്‍ പോലീസുകാരെ സഹായിച്ചിരുന്നു.
ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും താത്കലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം, ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ നാട്ടില്‍ വരുമ്പോള്‍ കൊവിഡ് ബാധിച്ച ചെങ്ങളായി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുടുംബാഗങ്ങളുടെയും സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടേയും ഫലങ്ങളാണ് നെഗറ്റീവായത്. മട്ടന്നൂരില്‍ ചികിത്സയിലിരിക്കെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിക്കും രോഗബാധയില്ലെന്ന് കണ്ടെത്തി. കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റെഡ്സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയ്ക്ക് ബാധകമല്ല.
Story highlights-kannur,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here