കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രത്യേക ആനുകൂല്യം വേണ്ടെന്ന് ഫയർഫോഴ്‌സ് മേധാവി

കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രത്യേക ആനുകൂല്യം വേണ്ടെന്ന് ഫയർഫോഴ്‌സ്. ഇക്കാര്യം പരാമർശിച്ചു കൊണ്ട് ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ സർക്കാരിന് കത്ത് നൽകി.

എന്നാൽ, മറ്റാരെയെങ്കിലും പരിഗണിക്കുകയാണെങ്കിൽ തങ്ങളെയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചു കൊണ്ട് വകുപ്പ് തലത്തിൽ ആനുകൂല്യം ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നാണ് ഫയർഫോഴ്സിന്റെ വിലയിരുത്തൽ.

അതേസമയം, സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ 15 ദിവസത്തെ ശമ്പളം മാത്രമേ മാറ്റിവയ്ക്കാവുയെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കു കത്ത് നൽകിയിരുന്നു. കൊവിഡ് കാലത്ത് ഫയർഫോഴ്സ് നടപ്പിലാക്കിയ ശുചീകരണ പ്രവർത്തികളടക്കം മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

Story highlights-fire force,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top