കാസർഗോട്ട് മധ്യവയസ്‌കനെ അയൽവാസി വെടിവച്ചുകൊന്നു

കാസർഗോഡ് അറുപത്തഞ്ചുകാരൻ വെടിയേറ്റ് മരിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പിലിക്കോട്ടെ കെ സി സുരേന്ദ്രനാണ് മരിച്ചത്. തർക്കത്തെ തുടർന്ന് അയൽവാസിയായ സനൽ വെടിയുതിർക്കുകയായിരുന്നു. പ്രതി പോലീസിൽ കീഴടങ്ങി.
പ്ലാസ്റ്റിക് കത്തിച്ചുവെന്നാരോപിച്ചാണ് സനലും സുരേന്ദ്രനും തമ്മിൽ തർക്കിച്ചത്. വാക്കേറ്റത്തിനിടെ സനൽ, സുരേന്ദ്രന് നേരെ വെടിയുതിർത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ സുരേന്ദ്രൻ വീട്ടുമുറ്റത്ത് വീണ് മരിക്കുകയായിരുന്നു.
എയർഗണ്ണുകൊണ്ടാണ്ടാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം രക്ഷപ്പെട്ട പ്രതി തോക്ക് ഉപേക്ഷിച്ച് ചീമേനി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഫോറൻസിക് വിദഗ്ധരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here