Advertisement

മുൻ പാകിസ്താൻ ക്യാപ്റ്റൻ സന മിർ വിരമിച്ചു

April 26, 2020
Google News 1 minute Read

പാകിസ്താൻ്റെ മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സാ മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2005ൽ പാകിസ്താനു വേണ്ടി അരങ്ങേറിയ സന 15 വർഷം നീണ്ട തൻ്റെ കരിയറിനാണ് വിരാമം ഇട്ടത്. 34കാരിയായ സന പാകിസ്താനു വേണ്ടി കളിച്ച ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരം എന്നാണ് അറിയപ്പെടുന്നത്.

2005 ഡിസംബറിൽ ശ്രീലങ്കക്കെതിരെയാണ് സന അരങ്ങേറിയത്. 226 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം 2009 മുതല്‍ 2017 വരെ 137 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അവസാന മത്സരം. ലോകോത്തര ഓഫ് സ്പിന്നറായിരുന്ന സന 120 ഏകദിനങ്ങളിലായി 151 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പാകിസ്താനു വേണ്ടി ഏകദിനങ്ങളിൽ ഏറ്റവും വിക്കറ്റ് നേടിയ താരമായ സന 2018ൽ വനിതാ ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.ഏകദിനത്തിലെ വിക്കറ്റ്‌ വേട്ടക്കാരികളുടെ പട്ടികയില്‍ വെസ്‌റ്റിന്‍ഡീസിന്റെ അനിസ മുഹമ്മദിനൊപ്പം നാലാം സ്‌ഥാനം പങ്കിടുകയാണ്‌ താരം.

മികച്ച ഓഫ് സ്പിന്നർ എന്നതിനൊപ്പം വിശ്വസിക്കാവുന്ന ബാറ്റർ കൂടിയായിരുന്നു സന. ഏകദിനത്തില്‍ 1000 റണ്ണും 100 വിക്കറ്റുമെടുത്ത ഒന്‍പത്‌ വനിതാ ക്രിക്കറ്റർമാരില്‍ ഒരാളാണ്‌ താരം. 06 ട്വന്റി20 കളിലായി 802 റണ്ണും 89 വിക്കറ്റുകളുമെടുത്തു. രണ്ട് ഏകദിന ലോകകപ്പുകളിലും (2013, 2017) അഞ്ച്‌ ട്വന്റി20 ലോകകപ്പുകളിലും (2009, 2010, 2012, 2014, 2016) പാക് ടീമിനെ‌ നയിച്ചു.

കഴിഞ്ഞ നവംബറിൽ താരം ക്രിക്കറ്റില്‍ നിന്നു താല്‍കാലിക ഇടവേളയെടുത്തിരുന്നു. ഇതേ തുടർന്ന് ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് താരം പുറത്തായി. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം.

Story Hioghlights: Sana mir retired from international cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here