ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി: പ്രധാനമന്ത്രി

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം നടപടികളിൽ ഇളവുണ്ടാവില്ലെന്നും മൻ കി ബാതിലൂടെ അറിയിച്ചു. കൊവിഡ് 19 സന്നദ്ധപ്രവർത്തനങ്ങൾക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭരണകൂടവുമായി ജനങ്ങൾ പൂർണമായി സഹകരിക്കുന്നു.130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നു. ഓരോരുത്തരും പോരാളികളാണ്. രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്. പൊലീസ് സേനയുടെ പ്രവർത്തനം പ്രശംസനീയം. സന്നദ്ധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വെബ്സൈറ്റ് ആരംഭിച്ചു. covidwarriors.gov.in എന്ന വെബ്സൈറ്റിലാണ് സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്യേണ്ടത്. ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കും. അവശ്യ സർവീസുകൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, രാജ്യത്ത് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1990 കേസുകൾ. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26496 ആയി. 824 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആകെ കേസുകളുടെ 13.8 ശതമാനം മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 47.6 ശതമാനം കേസുകളും മുംബൈയിലാണ് ഉള്ളത്. ഗുജറാത്താണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമത്.
Story Highlights: Strict action against attacks on health workers: Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here